മാവേലിക്കര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തി. സംസ്ഥാന സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗം ജെയ്‌സ് ജോൺ വെട്ടിയാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോയ് മാവേലിക്കര അധ്യക്ഷനായി. അഡ്വ.കെ.ജി.സുരേഷ്, അലക്സ് ആറ്റുമാലിക്കൽ, രെജു വഴുപാടി, കൃഷ്ണപിള്ള, ഡി.ജിബോയ്, ജോജോ ജോയി, ജോർജ് കുര്യൻ, ജോൺ ചെറിയാൻ, ഈപ്പൻ ജോൺ എന്നിവർ സംസാരിച്ചു.