കുട്ടനാട് : കൊവിഡ് 19 മൂലം ദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. ജോസഫ് പറഞ്ഞു..
ജനാധിപത്യ കേരള കോൺഗ്രസ് വെളിയനാട് മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ വെളിയനാട് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജയിംസ് വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് കോര, ജിമ്മി ചെറുകാട്, സെബാസ്റ്റ്യൻ മുട്ടത്ത്, കുരുവിള തോട്ടുങ്കൽ, സണ്ണി പഞ്ചാര, തോമസ്‌കുട്ടി പാലേടം, രാജു നെടുംപറമ്പ് എന്നിവർ പ്രസംഗിച്ചു.