കുട്ടനാട്: ഊരുക്കരി പബ്ലിക് ലൈബ്രറിയുടേയുംസേവാഭാരരതി ഊരുക്കരി യൂണിറ്റിന്റെയുംസംയുക്താഭിമുഖ്യത്തിൽ നടന്ന യോഗ ദിനാചരണം കെ.പി ബാലകൃഷ്ണപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.ഡി.രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം രാരിച്ചൻ മാത്യു ക്ലാസ് നയിച്ചു. വിപിൻദാസ് സ്വാഗതവും അജിത് മധു നന്ദിയും പറഞ്ഞു.