ചാരുംമൂട് :നൂറനാട് ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക്‌തല കർഷക സഭയും ഞാറ്റുവേല ചന്തയും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . നൂറനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.അശോകൻ നായർ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പ്രസിഡന്റ് രജനി ജയദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.പി.കോശി, രമ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. മധുകുമാരി, അംഗങ്ങളായ സ്വപ്ന സുരേഷ്, ടി. കെ. രാജൻ, നരേന്ദ്രൻ, ഗിരിജ, മഞ്ജു ദിലീപ്, ഷീജ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജൂലി ലൂക്ക് , കൃഷി ഓഫീസർ സിജി സൂസൻ ജോർജ് , കാർഷിക വികസന സമിതിഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.