മാവേലിക്കര : ഗ്രാമവികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അറുന്നൂറ്റിമംഗലത്തെ ഭൂമിയിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ള പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിനെതിരെ കോൺഗ്രസ്, ബി.ജെ.പി സഖ്യം നടത്തുന്ന കള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന് പദ്ധതിയില്ല. ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് സംഭരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന സംഭരണ കേന്ദ്രം മാത്രമാണ് വിഭാവനം ചെയ്യ്തിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു.