മാവേലിക്കര: മന്ത്രി കെ.കെ ശൈലജക്കെതിരെ പരാമർശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ മാവേലിക്കര ഉപജില്ല വനിതാ സബ് കമ്മിറ്റി മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല എക്സിക്യൂട്ടീവംഗം ജെ.പങ്കജാക്ഷി അദ്ധ്യക്ഷയായി. യു.ദീപ, ഡി.സുജാത, എസ്.ശ്രീരേഖ, ബിന്ദു കുറുപ്പ് എന്നിവർ സംസാരിച്ചു.