മാവേലിക്കര: പൊന്നേഴ സർവ്വീസ് സഹകരണ ബാങ്കിൽ മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിക്ക് തുടക്കമായി. ഗ്രാമീണ ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിനായി കുടുംബശ്രീ യുണിറ്റുകൾക്കുള്ള വായ്പാ വിതരണം കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.അജയകുമാർ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി യു.ഇന്ദുകല, ബ്രാഞ്ച് മാനേജർ പ്രിയ നാരായണൻ, ഡയറക്ടർ ബോർഡംഗങ്ങളായ പി.അജിത്ത്, പി.ജെ വർഗ്ഗീസ്, രാധാകൃഷ്ണപിള്ള, തുളസി ഭായി, ഷൈലജാമോഹൻ, പത്മകുമാരി എന്നിവർ പങ്കെടുത്തു.