hrudakshram-2020

അരൂക്കുറ്റി : കെ.എസ്.ടി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന പഠനോപകരണ വിതരണം 'ഹൃദയാക്ഷരം 2020" ജില്ലാ തല ഉദ്ഘാടനം വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം.എച്ച് ഉവൈസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ പ്രിൻസിപ്പൽ എം. ശ്രീജിത്ത് ഏറ്റു വാങ്ങി. ഹൈസ്കൂൾ വിദ്യാർത്ഥികളുടേത് ഹെഡ്മിസ്ട്രസ് ബി. ചന്ദ്രലേഖയും പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടേത് പി.ടി.എ പ്രസിഡന്റ് കടവിൽ ഷാജിയും ഏറ്റുവാങ്ങി. സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകരായ വി. ഇ ഇസ്മായിൽ, എം.പി. സുനിൽ രാജ് എന്നിവർക്ക് സ്കൂൾ മാനേജർ കെ.എ. പരീത് ഉപഹാരങ്ങൾ നൽകി . കെ.സ് .ടി.എം ജില്ലാ പ്രസിഡന്റ് വി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹൃദയാക്ഷരം പ്രോഗ്രാം കൺ വീനർ ഹുസൈബ് വടുതല, ട്രഷറർ എം.കെ മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.