ആലപ്പുഴ : ഒാൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യമില്ലാതിരുന്ന വിദ്യാർത്ഥിക്ക് എസ്.എൻ.ഡി.പി യോഗം 395-ാം നമ്പർ പറവൂർ വടക്ക് ശാഖ ടിവി വാങ്ങി നൽകി. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് ഹരിദാസ് ടിവി കൈമാറി. ശാഖ പ്രസിഡന്റ് ബി. പ്രദീപ്, സെക്രട്ടറി പി. അശോക് കുമാർ, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.ആർ.ഷിനോജ്, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു