മാവേലിക്കര: സ്വകാര്യ ബസ് മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നിൽപ്പ് സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അറിയിച്ചു. സ്വകാര്യ ബസുകളെ നിലനിർത്താൽ സർക്കാർ ഇടപെടണം, അന്യായമായ ഇന്ധന വിലവർധന പിൻവലിക്കണം, സ്വകാര്യ ബസുകൾക്ക് ഇന്ധന സബ്സിഡി ഏർപ്പെടുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെസറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ജില്ലയിലും സമരം നടത്തുന്നത്. ആലപ്പുഴ, ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 11ന് നിൽപ്പ് സമരം നടക്കും.