ചേർത്തല:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്നവർക്ക് സഹായ ഹസ്തവുമായി ജില്ലയിലെ പ്രമുഖ കയർ കയറ്റുമതി സ്ഥാപനം.തിരുവിഴയിലെ കയർ പാർക്ക് വ്യവസായ യൂണിറ്റായ ട്രാവൻകൂർ കൊക്കോടഫ്റ്റ് കയർ കയറ്റുമതി സ്ഥാപനമാണ് 10 ടി.വികൾ കൈമാറിയത്.മാനേജിംഗ് ഡയറക്ടർ പി.മഹാദേവൻ,ഡയറക്ടർ അർജ്ജുൻ മഹാദേവൻ എന്നിവർ ചേർന്ന് മന്ത്രി ഇ.പി.ജയരാജന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം.വി.ലൗലി,എ.ഡി.ഒ വിനയൻ എന്നിവർക്ക് ടിവികൾ കൈമാറി.കിരൺമാർഷൽ,ഫാ.നെൽസൺ തൈപ്പറമ്പിൽ,എ.സി ശാന്തകുമാർ,എ.സി.വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.ജില്ലാ റൈഫിൾസ് അസോസിയേഷൻ സെക്രട്ടറി കിരൺമാർഷൽ മുൻ കൈയെടുത്താണ് ചടങ്ങ് സംഘടിപ്പിച്ചത്.