ചേർത്തല:ചേർത്തല താലൂക്ക് ആശുപത്രി താത്കാലികമായി കൊവിഡ് പരിചരണ കേന്ദ്രമാക്കുന്നു.ആശുപത്രിയിലെ 3,4 വാർഡുകളായി 60 കിടക്കകളാണ് ഇതിനായി സജ്ജമാക്കുക.സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി. .ഇതിന്റെ ഭാഗമായി 10 ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികൾ നഗരസഭ കൈമാറി. ശുപത്രിയിൽ നടന്ന ചടങ്ങ് ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർ പേഴ്‌സൺ ശ്രീലേഖാ ആർ.നായർ അദ്ധ്യക്ഷത വഹിച്ചു.സൂപ്രണ്ട് ഡോ.എൻ. അനിൽകുമാർ,സി.ഡി ശങ്കർ,ബി. ഭാസി,സി.കെ.ഉണ്ണികൃഷ്ണൻ,ബി.ഫൈസൽ, ടോമി എബ്രഹാം എന്നിവർ പങ്കെടുത്തു.