വൈക്കം: ഇല്ലായ്മകളുടെ ദുരിതത്തിൽ നിന്ന് പ്രതീക്ഷയുടെ തുരുത്തിലേക്ക് കൈപിടിച്ച് കയറ്റാൻ ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി വീണ്ടും കരുത്താർജ്ജിക്കുന്നു. സ്‌കൂളിലെ ഒരു പറ്റം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുകയാണ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി. ആദ്യഘട്ട 35 എൽ. ഇ. ഡി. ടി. വി. വിതരണം കോട്ടയം അസി. കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ. ജ്യോതി, പ്രഥമാദ്ധ്യാപിക പി. ആർ. ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ചെയർമാൻ സി. സുരേഷ് കുമാർ, ട്രഷറർ എം. ബാബുരാജ്, മുൻ പ്രിൻസിപ്പൽ കെ. വി. പ്രദീപ് കുമാർ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്. നായർ, ടി. പി. അജിത്ത്, ജിജി എന്നിവർ പങ്കെടുത്തു.