vc

ഹരിപ്പാട്: റോഡരികിൽ നിന്നുകിട്ടിയ സ്വർണം തിരികെ നൽകി വിദ്യാർത്ഥിനി മാത്യകയായി. മുതുകുളം വടക്ക് ഹരിഗീതത്തിൽ ഹരികുമാർ, ഗീത ദമ്പതികളുടെ മകളായ അമൃതാണ് മൂന്നര പവൻ ഉടമയ്ക്ക് തിരികെ നൽകിയത്.

ഹരിപ്പാട് എസ്. ബി. ഐക്ക് സമീപതു നിന്നാണ് അമൃതയ്ക്ക് സ്വർണമാലയും മോതിരവും കളഞ്ഞു കിട്ടിയത്. ബാങ്കിൽ വന്നു തിരികെ പോകാനായി സ്കൂട്ടറിനടുത്ത് എത്തിയപ്പോഴാണ് റോഡിൽ കിടക്കുന്ന സ്വർണ്ണ മാലയും മോതിരവും അമൃതയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്ന അമൃതയും അമ്മയും ചേർന്ന് സ്വർണം ബാങ്ക് മാനേജരെ ഏൽപ്പിച്ചു.

നങ്ങ്യാർകുളങ്ങര തിരുവാതിരയിൽ ഉഷ രാജഗോപാലിന്റേതായിരുന്നു സ്വർണ്ണം. മാനേജർ ഇവരെ വിളിച്ചുവരുത്തി സ്വർണം മടക്കി നൽകി. ഇവർ ബാങ്കിൽ നിന്നു സ്വർണ്ണം എടുത്തു തിരികെ പോയ വഴിയാണ് നഷ്ടപ്പെട്ടത്. സ്വർണ്ണം നഷ്ടപ്പെട്ട വിവരം ഇവർ ബാങ്കിൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. നങ്ങ്യാർകുളങ്ങര ബി ബി എച്ച് എസ് എസിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് അമൃത.