ചേർത്തല:വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാല,കോനാട്ടുശേരി ഗവ.എൽ.പി.സ്‌കൂളിലേക്ക് പഠനോപകരണങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം അനന്തു രമേശൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് താഹിറാ ബീവിക്ക് പഠനോപകരണങ്ങൾ കൈമാറി. കെ.ഡി.ജസ്മലാൽ,വി.ബി.പാർത്ഥസാരഥി,എൻ.എൻ.നിധീഷ്, വി.എം.നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.