ഹരിപ്പാട്: കള്ളിക്കാട് തമ്പുരു വെൽഫെയർ യൂണിറ്റിന്റെ മൂന്നാമത് വാർഷികത്തോടനുബന്ധിച്ച് ആറാട്ടുപുഴ പഞ്ചായത്തിലെ 13, 14 വാർഡുകളിലെ ഓൺ ലൈൻ പഠനത്തിന് വീട്ടിൽ സൗകര്യം ഇല്ലാത്ത 7 വിദ്യാർത്ഥികൾക്ക് ടി.വി നൽകി. വിതരണോദ്ഘാടനം സംഘടനയുടെ രക്ഷാധികാരി സന്തോഷ് കുമാർ നിർവഹിച്ചു. പ്രസിഡന്റ് പി.അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.രതീഷ്, ഭാരവാഹികളായ കെ.അനിൽകുമാർ, പൃഥു, വിക്രാന്ത്, സുരേഷ് എന്നിവർ പങ്കെടുത്തു.