ഹരിപ്പാട്: ഇന്ധനവില വർദ്ധനക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഹരിപ്പാട് പോസ്റ്റ്‌ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് വി.സി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സജീദ് ഗായൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഐ.ഹലീൽ മുഖ്യപ്രഭാഷണം നടത്തി. അജു ആനന്ദ്, സുരേഷ് ഭവാനി, ബാബുരാജ് ഭാസി, ഷിബു വിനായക, മധു, ബബിലു എന്നിവർ പങ്കെടുത്തു.