ചേർത്തല: ഡീസൽ വില വർദ്ധനവ് പിൻവലിക്കുക,രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക,
പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ചേർത്തല താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് വൈസ് പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിനേശ് കുമാർ,ജോയിന്റ് സെക്രട്ടറി ആർ.ബിജുമോൻ,സ്റ്റേറ്റ് കമ്മിറ്റി അംഗം ഷാജിമോൻ,ഗോപു,ഷിയാസ്,രാധാകൃഷ്ണൻ,നടരാജൻ,ശരത് എന്നിവർ പങ്കെടുത്തു.