കായംകുളം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിയ്ക്കാതെ ചിറക്കടവം എസ്.എൻ.ഡി.പി ശാഖായോഗം പരിസരത്ത് കൊറോണ ക്വാറന്റൈൻ അവശിഷ്ടങ്ങൾ നിക്ഷേപിയ്ക്കാനെത്തിയ നഗരസഭ വാഹനം നാട്ടുകാർ തടഞ്ഞു. ബി.ഡി.ജെ.എസ് ഭാരവാഹികളായ പി. പ്രദീപ് ലാൽ, വി. സുരേഷ് ബാബു, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി ഹക്കിം മാളിയേക്കൽ,ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.