ഹരിപ്പാട്: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥിക്ക് സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന ടിവിയുടെ വിതരണം എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ നിർവ്വഹിച്ചു. ആർ.ശങ്കറിന്റെ പേരിൽ മാസം തോറും ഇരുപത്തഞ്ചോളം കുട്ടികൾക്കാണ് സമംഗ വിദ്യാഭ്യസ സഹായം നൽകുന്നത്. സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് ഇരുന്നൂറോളം കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തും. കെ.വി. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണകുമാരി, ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, ബി.ആർ.സി യുടെ ഹരിപ്പാട് കോർഡിനേറ്റർ കവിത, അദ്ധ്യാപകരായ ബീന, പി.എസ്.ബിനോയ്, അർച്ചനാദേവി, സജു, തോമസ്, രാധാകൃഷ്ണൻ, ട്രസ്റ്റ് മെമ്പേഴ്സായ ദിനിൽ.ഡി, മിഥുൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.