വള്ളികുന്നം: ധീരജവാൻമാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് വള്ളികുന്നം പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂനാട് ജംഗ്ഷനിൽ ദീപം തെളിയിച്ചു. അനുസ്മരണചടങ്ങ് ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ഷാജി വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.,ഏരിയ സെക്രട്ടറി അനിൽവള്ളികുന്നം ,കർഷകമോർച്ച ഏരിയ പ്രസിഡന്റ് നാരായണൻ നായർ, സുരേന്ദ്രൻ, രാജൻപിള്ള, മോഹനൻ പിള്ള,അഭിലാഷ്, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.