 ആശുപത്രികളിൽ 121 പേർ

ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒരു കുട്ടിയും ആറ് സ്ത്രീകളും ഉൾപ്പെടെ 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 121 ആയി. ഒരാൾ രോഗമുക്തി നേടി.

കുവൈറ്റിൽ നിന്നെത്തി എറണാകുളത്ത് ചികിത്സയിലായിരുന്ന തലവടി സ്വദേശിനിക്കാണ് രോഗമുക്തി. 87 പേരാണ് ഇന്നലെ വരെ രോഗമുക്തരായത്. 6 ന് ഡൽഹിയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, 12ന് കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തിത്തിയ 60 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, 16ന് മുംബയിൽ നിന്നു ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ ചെങ്ങന്നൂർ സ്വദേശിനി, 20ന് സൗദിയിൽ നിന്നു തിരുവനന്തപുരത്തെത്തിയ ആലപ്പുഴ സ്വദേശിയായ യുവാവും മകനും, 10ന് ദമാമിൽ നിന്നു കണ്ണൂരിലെത്തിയ 47വയസുള്ള ബുധനൂർ സ്വദേശി, 13ന് കുവൈറ്റിൽ നിന്നു തിരുവനന്തപുരത്തെത്തിയ കൃഷ്ണപുരം സ്വദേശിയായ യുവാവ്, 49 വയസുള്ള ചെങ്ങന്നൂർ സ്വദേശി, 15ന് ഡൽഹിയിൽ നിന്നു ട്രെയിൻ മാർഗം എറണാകുളത്തെത്തിയ വെണ്മണി സ്വദേശിനി, 23ന് മുംബയിൽനിന്നു നിന്നു ട്രെയിൻ മാർഗം എറണാകുളത്തെത്തിയ 51 വയസുള്ള പാണ്ടനാട് സ്വദേശിനി, 4ന് ചെന്നൈയിൽ നിന്നു ബസ് മാർഗ്ഗം പത്തനംതിട്ടയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിനി, 12ന് കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തിയ 58 വയസുള്ള ഭരണിക്കാവ് സ്വദേശി, 13ന് കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തി എത്തിയ 48 വയസുള്ള പുന്നപ്ര സ്വദേശി, 16ന് ഖത്തറിൽ നിന്നു കോഴിക്കോട് എത്തിയ പുന്നപ്ര സ്വദേശിനി, 13ന് കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തിയ കരുവാറ്റ സ്വദേശിയായ യുവാവ്, മാവേലിക്കര സ്വദേശിയായ യുവാവ്, 11ന് ഡൽഹിയിൽ നിന്നു വിമാന മാർഗം കൊച്ചിയിലെത്തിയ ചെങ്ങന്നൂർ സ്വദേശിനി റിയാദിൽ നിന്നു കണ്ണൂർ എത്തിയ ചെങ്ങന്നൂർ സ്വദേശി, 12ന് കുവൈറ്റിൽ നിന്നു കോഴിക്കോട് എത്തിയ തഴക്കര സ്വദേശിയായ യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെ മെഡിക്കൽ കോളേജിലും ഒരാളെ പത്തനംതിട്ടയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു

 നിരീക്ഷണത്തിൽ7010 പേർ

ജില്ലയിൽ നിലവിൽ 7010 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഒൻപത് പേരെ ഒഴിവാക്കിയപ്പോൾ 17 പേരെ പുതുതായി ഉൾപ്പെടുത്തി. 124 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 99ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 20ഉം ആലപ്പുഴ ജനറൽ ആശുപത്രിൽ മൂന്നും, കായംകുളം ഗവ. ആശുപത്രിയിൽ രണ്ടും പേർ വീതമാണ് നിരീക്ഷണത്തിലുള്ളത്. 293 പേർ ക്വാറൻറയിനിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ 481പേരെ പുതുതായി ഉൾപ്പെടുത്തി. 5933 സാമ്പിളുകളുടെ പരിശോധന ഫലത്തിൽ 179 എണ്ണം ഒഴികെ എല്ലാം നെഗറ്റീവാണ്.