കറ്റാനം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. മനോജ് കുമാർ ഭരണിക്കാവ് പഞ്ചായത്ത്‌ പടിക്കൽ ഏകദിന സത്യാഗ്രഹം നടത്തി. ദളിത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് കെ. കെ. ഷാജു ഉദ്‌ഘാടനം ചെയ്തു. കായംകുളം വടക്ക് ബ്ലോക്ക്‌ പ്രസിഡന്റ്‌ മനോജ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം കറ്റാനം ഷാജി ഉദ്‌ഘാടനം ചെയ്തു. ഷിബു കിളിമൺതറയിൽ, ശശി രോഹിണി, ജി. രാധാകൃഷ്ണൻ, സുരേഷ് തോമസ് നൈനാൻ, കൊച്ചുകോശി ജോർജ്, അലക്സാണ്ടർ, കട്ടച്ചിറ താഹ, എസ്. നന്ദകുമാർ, കെ. ആർ. ഷൈജു, മഠത്തിൽ ഷുക്കൂർ, എം. നൗഫൽ, അവിനാശ് ഗംഗൻ, ഗോപൻ ഭരണിക്കാവ്, ചന്ദ്രികാ തങ്കപ്പൻ, നിഷ. കെ. സാം, എൽ. അമ്പിളി, ശ്രീജകുമാരി, ഫസിൽ നഗരൂർ, എൻ. പ്രസന്നൻ, കറ്റാനം മനോഹരൻ, ഭരണിക്കാവ് കൃഷ്ണൻ വിധുരാഘവൻ, ശ്രീനിവാസൻ, സൽമാൻ പോന്നേറ്റിൽ, വിഷ്ണു ചേക്കോടൻ, വസന്ത ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.