ആലപ്പുഴ: കൊവിഡിനെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 25 പേർ ഡി.സി.സിയുടെ കൈത്താങ്ങിൽ നാട്ടിലെത്തി.

ഒമാനിൽ നിന്നെത്തിയ, എട്ടുമാസം ഗർഭിണിയായ ചേർത്തല സ്വദേശി ഫാത്തിമ ഷുക്കൂറായിരുന്നു ആദ്യ യാത്രക്കാരി. വിവിധ ജി.സി.സി രാജ്യങ്ങളിലെ കോൺഗ്രസ് അനുകൂല സംഘടനകളായ ഒ.ഐ.സി.സി, ഇൻകാസ് എന്നിവയുടെ ഭാരവാഹികളാണ് ടിക്കറ്റിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. വരും ദിവസങ്ങളിൽ എംബസികളിൽ നിന്നു അനുമതി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പേരെ നാട്ടിലെത്തിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു അറിയിച്ചു. കൂടുതൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ തടസമാകുന്നത് വിമാന ടിക്കറ്റിലെ നിരക്ക് വർദ്ധനവാണ്. സൗദിയിൽ നിന്നുമുള്ള വിമാന ടിക്കറ്റിൻറ്റെ ഇരട്ടിയോളം തുകയാണ് വന്ദേഭാരത് മിഷനിൽ ഉള്ള ടിക്കറ്റുകൾക്ക് പോലും വിമാന കമ്പനികൾ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.