ആലപ്പുഴ : കുട്ടനാട്ടിൽ കഴിഞ്ഞ പുഞ്ചകൃഷിക്ക് കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവന്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളും കുട്ടനാട് നിയോജക മണ്ഡലം ഭാരവാഹികളും നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തും. സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ് തുടങ്ങിയവർ പ്രസംഗിക്കും. സമാപന സമ്മേളനം കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ് ഉദ്ഘാടനം ചെയ്യും.