ആലപ്പുഴ : ഒളിമ്പിക് വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ദീപശിഖാ റിലേ സംഘടിപ്പിച്ചു. എ.എം.ആരിഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു. പി.ജെ.ജോസഫ് ദീപശിഖ പകർന്നു നൽകി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ വി.ജി.വിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സി.ടി.സോജി, വിനോദ് കുമാർ, ആർ.ബിജു രാജ്, സന്തോഷ് തോമസ്, ഷാജി പി.ആന്റണി, വിമൽ പക്കി, അനൂഫ് എന്നിവർ നേതൃത്വം നൽകി.