ചാരുംമൂട് : ഇന്ധന വില വർദ്ധിപ്പിച്ചതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ചാരുംമൂട് യൂണിറ്റ് ചാരുംമൂട് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സമരം യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീസ് ബദറുദ്ദീൻ , ഭാരവാഹികളായ യാസിഫ് അലിഖാൻ , അഫ്സൽ അബ്ദുൾ മജീദ്, ഷാജഹാൻ, ഷിജി അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.