vyapari

പൂച്ചാക്കൽ: അന്യായമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, പൂച്ചാക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ ഏകോപന സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ.കെ.കൃഷ്ണാലയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അബ്ദുൽ ഗഫൂർ, നാദിർഷ തുടങ്ങിയവർ സംസാരിച്ചു.