അമ്പലപ്പുഴ: തോട്ടപ്പള്ളി മുതൽ പല്ലന വരെ മൂന്നു കിലോമീറ്റർ ദൂരത്തിൽ തീരസംരക്ഷണ സമിതി, ഗ്രീൻ എർത്ത്, സേവ് എർത്ത് എന്നീ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഇറിഗേഷൻ ചീഫ് എൻജിനീർ (കുട്ടനാട് ) ശ്യാംഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൊലീസ് അകമ്പടിയോടെ തടഞ്ഞു.
തോട്ടപ്പള്ളി പൊഴിമുഖത്തിന് തെക്ക് വശം കടൽ ഭിത്തിക്ക് സമാന്തരമായി ജൈവ വേലി നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. കാറ്റാടി, കണ്ടൽ, പൂവരശ്, പരത്തി, കശുമാവ് തുടങ്ങിയവ നട്ടു പിടിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. ഇറിഗേഷൻ വകുപ്പിന്റെ അനുമതി ഇല്ലാതെ നട്ട മുഴുവൻ തൈകളും ഉടൻ പറിച്ചു കളയുമെന്ന് ശ്യാം ഗോപാൽ പറഞ്ഞു.