ആലപ്പുഴ: ഓൺ ലൈൻ ക്ലാസ് തുടങ്ങിയതോടെ കുതിച്ചുകയറിയ എൽ.ഇ.ഡി ടെലിവിഷന്റെ ഡിമാൻഡ് മുതലാക്കി വ്യാജന്മാരും വിപണിയിൽ വിലസുന്നു. ട്രേഡ് മാർക്ക്‌, ബി.ഐ.എസ്, ബി.ഇ.ഇ തുടങ്ങിയ സർട്ടിഫിക്ഷൻ എൽ.ഇ.ഡി ടി വികൾക്ക് നിർബന്ധമാണ്. എന്നാൽ ഈ നിബന്ധനകൾ കാറ്റിൽപറത്തിയാണ് ഓൺലൈൻ സൈറ്റുകളിലടക്കം വ്യാജൻമാർ ഇടംപിടിച്ചിരിക്കുന്നത്. തങ്ങളുടെ ബ്രാൻഡിന്റെ പേരുപയോഗിച്ച് വ്യാജൻമാർ വ്യാപകമാകുന്നത് തിരിച്ചറിഞ്ഞ വിവിധ കമ്പനികൾ ഇതിനകം പരാതി രേഖപ്പെടുത്തി നിയമ നടപടികളിലേക്ക് കടന്നിട്ടുണ്ട്.