ആലപ്പുഴ: തുടർച്ചയായ 17ാം ദിവസവും ഇന്ധന വില കൂട്ടിയ കേന്ദ്ര സർക്കാരിനെതിരെ എസ്.എഫ്.ഐ ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വൈ.എം.സി.എക്ക് സമീപം നടത്തിയ സമരം ഏരിയ സെക്രട്ടറി കെ.കമൽ ഉദ്‌ഘാടനം ചെയ്തു. സോനു സോണി അധ്യക്ഷനായി. സൽമാൻ ഫൈസൽ, അർജുൻ രമേശ്‌, ആദിൽ നൗഷാദ് എന്നിവർ സംസാരിച്ചു.