ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി മുട്ടിലിരിപ്പ് സമരം നടത്തി. ജില്ലാ പ്രസിഡന്റ് വി.സി ഫ്രാൻസിസ് സമരം ഉദ്ഘാടനം ചെയ്തു. കെ.റ്റി.യു.സി (എം) ജില്ലാ പ്രസിഡന്റ് കെ.എൻ.ജയറാം അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി തോമസ് കളരിക്കൽ, അഡ്വ.പ്രദീപ് കൂട്ടാല, എസ്.വാസുദേവൻ നായർ, മോനിച്ചൻ സേവ്യർ, വി.വി.രാജേന്ദ്രൻ ചെട്ടിയാർ, ജലാൽ മണ്ണഞ്ചേരി, അബ്ദുള്ള, ജോൺ.കെ.ജോൺ, ജോർജ് ജോസഫ്, ഷീൻ സോളമൻ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.