photo

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ 4277 നമ്പർ വെട്ടിക്കോട് ശാഖയിൽ യൂത്ത് മൂവ്മെൻറ് കമ്മറ്റി രൂപീകരിച്ചു. യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ വി. ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. കൺവീനർ ബി. സത്യപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ രഞ്ജിത്ത് ചുനക്കര, യൂത്ത് മൂവ്മെന്റ് ചെയർമാൻ വിഷ്ണു, കൺവീനർ അനുരാജ്, ജോയിന്റ് കൺവീനർ മഹേഷ്, ശാഖ പ്രസിഡന്റ് ഷിബു, സെക്രട്ടറി സുമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അഭിരാജ് ( പ്രസിഡന്റ്), പ്രണവ് (സെക്രട്ടറി), ആരോമൽ (വൈസ് പ്രസിഡന്റ് ), വിപിൻ, മഹേഷ് (യൂണിയൻ കമ്മിറ്റി മെമ്പർമാർ).