ഹരിപ്പാട്: കണിച്ചനല്ലൂർ ഇ.എം.എസ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചാരവും ജില്ലാ പഞ്ചായത്ത് അനുവദിച്ച പ്രോജക്ടിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് നിർവ്വഹിച്ചു. യോഗത്തിൽ പ്രസിഡന്റ് എം. ഡി രാജു അദ്ധ്യക്ഷനായി. ആർ.വിജയകുമാർ, കെ. രാജേഷ്, കെ.ഗോപാലകൃഷ്ണൻ, ജി. ഉണ്ണികൃഷ്ണൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.