ചേർത്തല:.ടി.വി ഇല്ലാത്തതിനാൽ അയൽപക്കത്ത് പോയി വിക്ടേഴ്‌സ് ചാനൽ കണ്ട് പഠിക്കുന്ന കഞ്ഞിക്കുഴി പോളക്കാടൻ കവലയ്ക്ക് സമീപത്തെ വീട്ടിലെ കുട്ടികൾക്ക് കഞ്ഞിക്കുഴി സഹകരണ ബാങ്ക് ടിവി വാങ്ങി നൽകി.
സി എം എസ് സ്‌കൂൾ പ്രഥമാദ്ധ്യാപിക ജോളി തോമസിന്റെ അഭ്യർത്ഥനയെ തുടർന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ മുൻകൈയെടുത്താണ് ടിവി വാങ്ങി നൽകിയത്.ഭരണ സമിതിയംഗം ടി.രാജീവ് ടെലിവിഷൻ
അമ്മൂമ്മ ലളിതയ്ക്ക് കൈമാറി. അഡ്വ.എം.സന്തോഷ് കുമാർ,ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. നടേശൻ,ഭരണ സമിതിയംഗങ്ങളായ ജി മുരളി,കെ.ഷൺമുഖൻ,സെക്രട്ടറി പി.ഗീത,മനോഹരൻ, ദീപു എന്നിവർ
പങ്കെടുത്തു.