a

മാവേലിക്കര: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന മഹാ സമ്പർക്കത്തിന്റെ ഭാഗമായി യുവമോർച്ച വെട്ടിയാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി. എസ്.എൻ.ഡി.പി യോഗം പന്തളം താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജിന് ബി.ജെ.പി വെട്ടിയാർ ഏരിയ പ്രസിഡന്റ് സുനിൽ വെട്ടിയാർ മാസ്ക് നൽകി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം സുജിത്ത് വെട്ടിയാർ പദ്ധതി വിശദീകരണം നടത്തി. യുവമോർച്ച വെട്ടിയാർ ഏരിയ പ്രസിഡന്റ് വിഷ്ണു വി.വെട്ടിയാർ, ജനറൽ സെക്രട്ടറി ഗോകുൽ, വൈസ് പ്രസിഡന്റ് ശരത്ത് ലാൽ, ബി.ജെ.പി വെട്ടിയാർ ഏരിയാ കമ്മിറ്റി അംഗം രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.