മാവേലിക്കര: അന്യായമായ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, ഇന്ധന സബ്സിഡി അനുവദിക്കുക, പൊതു ഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര മുൻസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ ധർണ നടത്തി. സംസ്ഥാനത്തൊട്ടാകെ നടന്ന പ്രതിഷേധധർണയുടെ ഭാഗമായി മാവേലിക്കരയിൽ നടന്ന ധർണ്ണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡി.രഘുനാഥ പിള്ള, അനന്തകുമാരപണിക്കർ, ജില്ലാ ട്രഷറർ സജീവ് പുല്ലുകുളങ്ങര, മേഖലാ ഭാരവാഹികളായ കൃഷ്ണൻകുട്ടി നായർ, വർഗീസ് മട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.