മാവേലിക്കര: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം സ്കൂളിൽ നേരിട്ടെത്തി പാഠപുസ്തകങ്ങൾ കൈപ്പറ്റാൻ കഴിയാതിരുന്ന മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകി. പദ്ധതി മാവേലിക്കര നഗരസഭാ അധ്യക്ഷ ലീലാ അഭിലാഷ് ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിന് പുസ്തകങ്ങൾ കൈമാറി. പി.റ്റി.എ പ്രസിഡന്റ് ജി.അജിത്ത്, പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി, ഹെഡ്മാസ്റ്റർ പ്രസന്നൻ പിള്ള, പി.റ്റി.എ വൈസ് പ്രസിഡന്റ് സനില, എം.പി.റ്റി.എ പ്രസിഡന്റ് വിജയരാമചന്ദ്രൻ, പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സുരേഷ്ബാബു, ഷീജാ രാജേഷ്, വിജയൻ.കെ.ആർ, അദ്ധ്യാപകരായ അനിൽകുമാർ, ഷാജി, ജിജീഷ് കുമാർ, ദീപ, ആശ ഭാസ്കർ, സുജാത എന്നിവർ പങ്കെടുത്തു.