മാവേലിക്കര: കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നിവേദന പ്രകാരം ജെ.സി.ഐ മാവേലിക്കര റോയൽ സിറ്റി കെ.എസ്.ആർ.റ്റി.സി മാവേലിക്കര ഡിപ്പോയ്ക്ക് തെർമൽ സ്​കാനർ കൈമാറി. ജെ.സി.ഐ മാവേലിക്കര പ്രസിഡന്റ് അഫ്താബ് ജനാർദ്ദനനും സെക്രട്ടറി ജിമ്മി ചാക്കോ ജോർജ്ജും സ്​കാനർ കെ.എസ്.ആർ.ടി.സി മാവേലിക്കര എ.റ്റി.ഒ വൈ.ഷാജി, എ.ഡി.ഇ ബിനുമോൻ എന്നിവർക്ക് കൈമാറി. ചടങ്ങിൽ ജെ.സി.ഐ ഭാരവാഹികളായ അർജുൻ മാത്യു, പ്രീത ശശി, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരായ പി.യു.ശിവപ്രസാദ്, എച്ച്.ബിജു, പി.യു.സുരേഷ്​കുമാർ, രാഹുൽ, സേതു തുടങ്ങിയവർ പങ്കെടുത്തു.