ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ നടത്തിയ ബ്ലോക്ക്തല ഞാറ്റുവേലച്ചന്ത മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദൻ തെങ്ങിൻതൈ നൽകി ഉദ്ഘാടനം ചെയ്തു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിജയമ്മ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. റഫീഖ്, മുതുകുളം ബ്ലോക്ക്പ ഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ് , മുതുകുളം മുൻ വൈസ് പ്രസിഡന്റ് എൻ. സോമലത, കൃഷ്ണപുരം കൃഷിഓഫീസർ ധനലക്ഷ്മി , എ.ഡി.എ റെജീന എന്നിവർ പ്രസംഗിച്ചു.