a

മാവേലിക്കര: അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തെക്കേക്കര കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി മൊബൈൽ ചലഞ്ചിന് തുടക്കമിട്ടു. ഡിപ്ലോമ ഇൻ എലമന്ററി എഡ്യൂക്കേഷൻ വിദ്യാർഥിയായ തെക്കേക്കര പള്ളിയാവട്ടം തുണ്ടുവിളയിൽ അശ്വിനിക്ക് സൊസൈറ്റി ഏരിയ ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ മൊബൈൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ട്രഷറർ കെ.മധുസൂദനൻ, വൈസ് ചെയർമാൻ മുരളി തഴക്കര, മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ്, അഡ്വ.ജി.അജയകുമാർ, ടി.വിശ്വനാഥൻ, യു.വിശ്വംഭരൻ, കെ.രാജേഷ് എന്നിവർ പങ്കെടുത്തു. അമിതാഭ്, ബൈജു, കിഷോർ, പ്രഭു, റെജാദ് എന്നീ പ്രവാസികളുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.