തുറവൂർ:പരിസ്ഥിതിയും തൊഴിലും സംരക്ഷിക്കാൻ ഒരു നെല്ല് ,ഒരു മീൻ പദ്ധതി കർശനമായി നടപ്പാക്കുക, പരമ്പരാഗത മത്സ്യതൊഴിലാളികൾക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മത്സ്യ ബന്ധന തൊഴിലാളി യൂണിയൻ തുറവൂർ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമം ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം സംസ്ഥാന കൺവീനർ അഡ്വ.ഇ.എൻ.ശാന്തിരാജ് ഉദ്ഘാടനം ചെയ്തു. കെ .പ്രതാപൻ അദ്ധ്യക്ഷനായി. എ.ഐ.യു.ടി.യു.സി.ജില്ലാ കമ്മിറ്റി അംഗം എൻ.കെ.ശശികമാർ, യൂണിയൻ അരൂർ മേഖലാ കമ്മിറ്റി സെക്രട്ടറി പി.വി.അനിൽകുമാർ, പി.കെ.സന്തോഷ് എന്നിവർ സംസാരിച്ചു.