മാന്നാർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ബുധനൂർ പഞ്ചായത്തിൽ ഡൊണേറ്റ് ടി വി പദ്ധതിയിൽ ലഭിച്ച 100 ടിവികൾ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. എണ്ണയ്ക്കാട് യു.പി സ്കൂളിലെ ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സജി ചെറിയാൻ എം. എൽ.എ അധ്യക്ഷനായി. ബി.ആർ.സി കോർഡിനേറ്റർ ജി.കൃഷ്ണകുമാർ, എൻ.സുധാമണി, അനിത, ശോഭാ മഹേശ്വരൻ, ജി .മകൃഷ്ണൻ, ആർ. സുരേന്ദ്രൻ, വി.കെ.തങ്കച്ചൻ, എ.എസ് ഷാജികുമാർ, ജി.മോഹൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി വിശ്വംഭരപണിക്കർ സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്പലത മധു നന്ദിയും പറഞ്ഞു.