തുറവൂർ: പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണക്കാട് ബി.ഡി.ഒ. യെ ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ പഴയ ഓഫീസ് കെട്ടിടം പൊളിക്കുന്നതിന് കരാറെടുത്ത വ്യക്തി, അടിത്തറയിലെ മണൽ കടത്തിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം .മണ്ഡലം പ്രസിഡൻ്റ് പി.എം.രാജേന്ദ്രബാബു, എം.കെ.ജയപാൽ, സി.ആർ.സന്തോഷ്, വി.എം.മഹേഷ്, എസ്.സഹീർ, സജീർ പട്ടണക്കാട്, അബദുൽ സത്താർ, കെ.എസ്. ജയനാഥ്, വിക്രമൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി .സംഭവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി അടിയന്തിര കമ്മിറ്റി വിളിച്ച് ചേർക്കാൻ നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് അഡ്വ: ടി.എച്ച്.സലാം അറിയിച്ചു