a

മാവേലിക്കര: ഗർഭിണിയായ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ മഹിളാ മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് കലാ രമേശ് യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും ഭരണസ്വാധീനത്താൽ കേസ് ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബി.ജെ.പിയും മഹിളാമോർച്ചയും നേതൃത്വം കൊടുക്കുമെന്നും നേതാക്കൾ അറിയിച്ചു. യോഗത്തിൽ ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുംമഠം, നിയോജകമണ്ഡലം ഭാരവാഹികളായ അംബികാദേവി, വിജയമ്മ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭ ജയേദ്കർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പുഷ്പലത, ജില്ലാ കമ്മിറ്റിയംഗം തുളസിഭായി, നിയോജകമണ്ഡലം ഭാരവാഹികളായ രാധകുഞ്ഞമ്മ, ശ്രീദേവി, ഉമയമ്മ വിജയകുമാർ, സ്മിത ഓമനക്കുട്ടൻ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ജയശ്രീ എന്നിവർ സംസാരിച്ചു.
കരിമുളയ്ക്കൽ തുരുത്തിയിൽ വടക്കതിൽ സുഭാഷിനെയും ഗർഭിണിയായ ഭാര്യ മഞ്ജുവിനെയുമാണ് തിങ്കളാഴ്ച വൈകിട്ട് 6നാണ് ഇരുപതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ് അവശരായി കിടന്ന ദമ്പതിമാരെ നാട്ടുകാർ കായംകുളം ഗവ..ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.