ആലപ്പുഴ: ജില്ലയിലെ രണ്ടു വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ചേർത്തല താലൂക്കിലെ പട്ടണക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡും കാർത്തികപ്പള്ളി താലൂക്കിലെ കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. പട്ടണക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഒരേ വീട്ടിലെ മൂന്നു പേർക്കും കാർത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഒരു വീട്ടിലെ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.