ചാരുംമൂട് : ഗർഭിണിയെയും ഭർത്താവിനേയും ഒരു സംഘം അക്രമികൾ അക്രമിച്ചതായി പരാതി. ചാരുംമൂട് കരിമുളയ്ക്കൽ തുരുത്തിയിൽ വടക്കതിൽ സുഭാഷിനെയും ഭാര്യ മഞ്ജുവിനെയും ആണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഒരു സംഘം ആക്രമിച്ചത്. ഇരുവരെയും നാട്ടുകാർ ആദ്യം കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട് നൂറനാട് കെ.സി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് ദമ്പതികളെ ആക്രമിച്ചതെന്ന് ബി.ജെ.പിയും മഹിളാമോർച്ചയും ആരോപിച്ചു. നൂറനാട് പൊലീസ് കേസെടുത്തു.
മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും മഹിളാ മോർച്ച ജില്ല പ്രസിഡൻറ് കലാരമേശും, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. അനൂപും ആവശ്യപ്പെട്ടു.