dtrh

ഹരിപ്പാട്: സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബത്തിന് അപേക്ഷിച്ച് ഒരു മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കി ഭക്ഷ്യവകുപ്പ്. പള്ളിപ്പാട് നടുവട്ടം കുന്നറ വീട്ടിൽ വിജയനാണ് ഞൊടിയിടയിൽ കാർഡ് കിട്ടിയത്.

വിജയനും ഭാര്യ ശ്രീലതയും മകൾ ദേവികയും കഴിഞ്ഞ 17 വർഷമായി കുടുംബ വീട്ടിൽ താമസിച്ചു വരികയാണ്. കടുത്ത പ്രമേഹരോഗം കാരണം ശ്രീലതയുടെ വലതു കാലിന്റെ രണ്ടു വിരലുകൾ ഉൾപ്പടെ പകുതി ഭാഗവും ഇടതുകാലിന്റെ തള്ളവിരലിന്റെ അസ്ഥിയും നീക്കം ചെയ്തു. വിജയൻ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ പിടിയിലാണ്. ശ്രീലതയുടെ മാതാവിന് കുടികിടപ്പ് അവകാശത്തിൽ കിട്ടിയ 8 ഇവരുടെ സ്ഥിതി അറിഞ്ഞ ഭക്ഷ്യസുരക്ഷാ കമ്മിഷൻ അംഗം അഡ്വ.ബി.രാജേന്ദ്രൻ താലൂക്ക് സപ്ലൈ ഓഫിസർ എം.ആർ മനോജ് കുമാറിനെ അറിയിക്കുകയും തുടർന്ന് റേഷനിംഗ് ഇൻസ്പെക്ടർ നേരിട്ടെത്തി ദയനീയാവസ്ഥ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകുകയും ഉടൻ തന്നെ റേഷൻ കാർഡ് അനുവദിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ.ബി.രാജേന്ദ്രൻ റേഷൻ കാർഡ് കൈമാറി. താലൂക്ക് സപ്ലൈ ഓഫിസർ എം ആർ മനോജ് കുമാർ ,അസി.സപ്ലൈ ഓഫിസർമാരായ ഷൈനി, സന്തോഷ് കുമാർ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്.സുധീഷ്, രാജേഷ്, കെ വിശ്വനാഥ്, കെ ബിജേഷ് കുമാർ, സലീന എന്നിവർ പങ്കെടുത്തു.