ഹരിപ്പാട്: ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം എസ്.ദീപു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. എം.പി പ്രവീൺ, എം.ആർ ഹരികുമാർ, കെ.കെ സുരേന്ദ്രനാഥ്, സുജിത്.എസ്.ചേപ്പാട്, ഷാഹുൽ ഉസ്മാൻ, ടി.എം റാഫി, ഹാഷിക് ഉസൈൻ, വി.കെ നാഥൻ, അനൂപ് പതിനഞ്ചിൽ, നിരഞ്ജൻ.എം തുടങ്ങിയവർ സംസാരിച്ചു.