ഹരിപ്പാട്: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുമാരപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എം.ബി. സജി ഉദ്ഘാടനം ചെയ്തു. കുമാരപുരം പഞ്ചായത്ത് ഓഫീസ് പടിക്കൽ വണ്ടിക്കെട്ടി വലിച്ച് പ്രതിഷേധിച്ചു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹുൽ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രൻ, കെ.സുധീർ, കെ.എസ്. ഹരികൃഷ്ണൻ, വിഷ്ണു.ആർ, രാജേഷ് ബാബു, പി.ജി.ഗോപി, ശ്രീദേവി രാജു, ഗ്ലമി വാലടിയിൽ, ഷാരോൺ, മഹേഷ്, സുമേഷ്, ജിഷ്ണു, അമേഷ്, പ്രശാന്ത്, സുരാജ് തുടങ്ങിയവർ സംസാരിച്ചു.